കിടങ്ങൂർ കാവാലിപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

കിടങ്ങൂർ കാവാലിപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

കിടങ്ങൂർ കാവാലിപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു. മിനി ബീച്ചിലാണ് അപകടം. അതിരമ്പുഴ കോട്ടമുറി സ്വദേശി ഷിയാസിന്റെ മകൻ ആഷിക്ക് ഷിയാസ്(16) ആണ് മരിച്ചത്.

സുഹൃത്തുക്കൾക്കൊപ്പമാണ് ആഷിക്ക് കാവാലിപ്പുഴയിൽ കുളിക്കാനെത്തിയത്. പുഴക്ക് കുറുകെ നീന്തുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

 

Share this story