അയോധ്യവിധി നിരാശപ്പെടുത്തി, സ്വീകരിച്ചത് നിയമം മാനിക്കേണ്ടതു കൊണ്ട് മാത്രം: മുസ്ലീം ലീഗ്

അയോധ്യവിധി നിരാശപ്പെടുത്തി, സ്വീകരിച്ചത് നിയമം മാനിക്കേണ്ടതു കൊണ്ട് മാത്രം: മുസ്ലീം ലീഗ്

അയോധ്യക്കേസിലെ സുപ്രീം കോടതി വിധി നിരാശാജനകമെന്ന് മുസ്ലിം ലീഗ് ദേശീയ നേതൃയോഗം. വിധിയിൽ കൂടുതൽ ചർച്ച വേണമെന്ന് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു

വിധിയിൽ പൊരുത്തക്കേടുകളുണ്ട്. നിയമം ബഹുമാനിക്കണമെന്നതു കൊണ്ട് മാത്രം സ്വീകരിക്കുകയാണ്. രാജ്യത്തെ എല്ലാ മുസ്ലിം വിഭാഗങ്ങളുമായി ചർച്ച ചെയ്യുമെന്നും യോഗത്തിൽ തീരുമാനമായി.

അയോധ്യവിധിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യാനായി പാണക്കാട് ഹൈദരാലി ഷിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം ചേർന്നത്. കൂടുതൽ കൂടിയാലോചന നടത്തി തുടർ നടപടികൾ ആലോചിക്കാനാണ് യോഗ തീരുമാനം

 

Share this story