വിദ്യാർഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ

വിദ്യാർഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ നെല്ലിക്കപ്പാലം സ്വദേശി മുഹമ്മദിനെയാണ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ മാതാപാതിക്കളുടെ പരാതിയിലാണ് അറസ്റ്റ്. പുല്ലാളൂരിലെ മദ്രസ അധ്യാപകനാണ് മുഹമ്മദ്. കഴിഞ്ഞ ആഗസ്റ്റിലാണ് കേസിനാധാരമായ സംഭവം

പതിനേഴുകാരിയായ വിദ്യാർഥിനിയെ കോളജിനടുത്തുള്ള ലോഡ്ജിൽ എത്തിച്ചാണ് ഇയാൾ പീഡിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ മുഹമ്മദിനെ റിമാൻഡ് ചെയ്തു

Share this story