കാസർകോട് ഏഴാം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

കാസർകോട് ഏഴാം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

കാസർകോട് ബേഡകത്ത് ഏഴാം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ ബേഡകം കുട്ടിപ്പാറ മണിക്കല്ലിലെ ഗോപാലൻ-ശാലിനി ദമ്പതികൾ മകൾ ആദിത്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുണ്ടംകുഴി ഗവ. ഹൈസ്‌കൂൾ വിദ്യാർഥിനിയാണ് ആദിത്യ. ഇന്നലെ വൈകുന്നേരം സ്‌കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുളിക്കാൻ കുളിമുറിയിൽ കയറുകയായിരുന്നു. കുറേ നേരം കഴിഞ്ഞും കുട്ടി പുറത്തുവരാത്തതിനെ തുടർന്നാണ് രക്ഷിതാക്കൾ പരിശോധിച്ചത്.

കഴുത്തിൽ തുണി കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ബേഡകം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Share this story