ചെങ്ങന്നൂരിൽ വൃദ്ധദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ; മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന് സംശയം

ചെങ്ങന്നൂരിൽ വൃദ്ധദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ; മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന് സംശയം

ചെങ്ങന്നൂരിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. വെൺമണി പാറച്ചന്തയിലാണ് സംഭവം. ആഞ്ഞിലിമൂട്ടിൽ എ പി ചെറിയാൻ, ഭാര്യ ലില്ലിക്കുട്ടി എന്നിവാണ് കൊല്ലപ്പെട്ടത്.

രാവിലെ വീട്ടിലെത്തിയ പാൽക്കാരനാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. അടുക്കള വാതിൽ തുറന്നു കിടക്കുന്നത് കാണുകയും വീടിനുള്ളിൽ ആളുകളുടെ ശബ്ദം കേൾക്കാതെ വരികയും ചെയ്തപ്പോൾ ഇയാൾ അന്വേഷിക്കുകയായിരുന്നു

വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ അടുക്കളയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. ആക്രമിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന പിക്കാസും കോടാലിയും സമീപത്ത് കിടന്നിരുന്നു. മോഷണത്തിനിടെ നടന്ന കൊലപാതകമെന്നാണ് സംശയം. മോഷണം നടന്നതായി പ്രാഥമിക തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിൽ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്

 

Share this story