കെ ശ്രീകുമാർ തിരുവനന്തപുരം മേയർ; ഭരണം നിലനിർത്തി എൽ ഡി എഫ്

കെ ശ്രീകുമാർ തിരുവനന്തപുരം മേയർ; ഭരണം നിലനിർത്തി എൽ ഡി എഫ്

തിരുവനന്തപുരം മേയറായി എൽ ഡി എഫിലെ കെ ശ്രീകുമാർ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിക്കെതിരെ ഏഴ് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ ഡി എഫ് ഭരണം നിലനിർത്തിയത്. യുഡിഎഫ് ആദ്യ റൗണ്ട് വോട്ടെടുപ്പിൽ പുറത്തായിരുന്നു

ചാക്ക കൗൺസിലറാണ് കെ ശ്രീകുമാർ. ബിജെപി സ്ഥാനാർഥി എംആർ ഗോപനെയും യു ഡി എഫിലെ ഡി അനിൽകുമാറിനെയുമാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷമില്ലാത്തതാണ് മേയർ സ്ഥാനത്തിന് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്

രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. ആദ്യ റൗണ്ടിൽ മൂന്നാമത് എത്തിയ യുഡിഎഫ് സ്ഥാനാർഥി പുറത്തായി. രണ്ടാം റൗണ്ടിൽ എൽ ഡി എഫിന് വേണ്ടിയിരുന്നത് 78ൽ 39 വോട്ടുകളാണ്. 42 വോട്ടുകൾ നേടി എൽ ഡി എഫ് ഭരണം നിലനിർത്തുകയായിരുന്നു.

തെരഞ്ഞെടുപ്പിന് പിന്നാലെ ശ്രീകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വി കെ പ്രശാന്ത് വട്ടിയൂർക്കാവ് എംഎൽഎയായതോടെയാണ് മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

 

Share this story