കൊല്ലം പാരിപ്പള്ളിയിൽ കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

കൊല്ലം പാരിപ്പള്ളിയിൽ കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

കൊല്ലം പാരിപ്പള്ളിയിൽ കാറും കെ എസ് ആർ ടി സി വോൾവോ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരംകുളം ഡിവിഷൻ ഓവർസീയർ ജെ രാഹുൽ(28) ഭാര്യയും അഞ്ചൽ പഞ്ചായത്ത് ഓവർസീയറുമായ സൗമ്യ(24) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം സ്വദേശികളാണ് ഇരുവരും. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി നെയ്യാറ്റിൻകരയിൽ നിന്നും മയ്യനാട്ടേക്ക് കാറിൽ പോകുന്നതിനിടെയാണ് അപകടം.

Share this story