കൂടത്തായി കൊലപാതക പരമ്പര: ജോളിയെ അഞ്ചാം തവണയും അറസ്റ്റ് ചെയ്തു
കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ അഞ്ചാമത്തെ അറസ്റ്റും രേഖപ്പെടുത്തി. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. കോഴിക്കോട് ജില്ലാ ജയിലിൽ എത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ ജോളിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ അന്വേഷണസംഘം നാളെ താമരശ്ശേരി കോടതിയിൽ നൽകും. വീടും സ്വത്തും സ്വന്തമാക്കാനായി ടോം തോമസിനെ ഗുളികയിൽ സയനൈഡ് നൽകിയാണ് ജോളി കൊന്നത്. 2008 ഓഗസ്റ്റ് 26നാണ് ടോം തോമസ് മരിക്കുന്നത്
ആറ് പേരെയാണ് കൂടത്തായിയിൽ ജോളി സയനൈഡ് നൽകി കൊന്നത്. ഭർതൃപിതാവ്, ഭർതൃമാതാവ്, ഭർത്താവ് റോയി തോമസ്, ഭർതൃപിതാവിന്റെ അമ്മാവൻ മാത്യു മഞ്ചാടിയൽ, രണ്ടാം ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈൻ, ഷാജുവിന്റെ ഭാര്യ സിലി എന്നിവരെയാണ് സയനൈഡ് നൽകി കൊന്നത്
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
