ആൾക്കൂട്ട ആക്രമണത്തിന് ഇരയയായി ആത്മഹത്യ ചെയ്ത യുവാവിന്റെ കാമുകിയും വിഷം കഴിച്ചു; ഗുരുതരാവസ്ഥയിൽ തുടരുന്നു

Share with your friends

മലപ്പുറത്ത് ആൾക്കൂട്ട ആക്രമണത്തിൽ മനസ്സ് വേദനിച്ച് ആത്മഹത്യ ചെയ്ത യുവാവുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയും വിഷം കഴിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമാണ്.

പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന പുതുപ്പറമ്പ് പൊട്ടിയിൽ വീട്ടിൽ ഷാഹിറിനെ ഞായറാഴ്ചയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചത്. തുടർന്ന് വീട്ടിലെത്തിയ ഷാഹിർ വിഷം കഴിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ ഷാഹിർ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഷാഹിറിന്റെ അനിയൻ ഷിബിലിന്റെ പരാതിയിൽ 15 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

ഞായറാഴ്ചയാണ് ഷാഹിറിനെ ഒരു സംഘം തടഞ്ഞുനിർത്തുകയും മർദിക്കുകയും ചെയ്തത്. ഷാഹിറിനെ തെരഞ്ഞെത്തിയ അനിയൻ ഷിബിലിനെയും സംഘം മർദിച്ചിരുന്നു. വീട്ടിലെത്തിയ ഷാഹിർ വിഷം കഴിക്കുകയായിരുന്നു

 

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!