വാളയാർ കേസ്: വിചാരണ നടന്നത് നീതിയുക്തമായല്ല; ഹൈക്കോടതിയിൽ അപ്പീൽ നൽകി പെൺകുട്ടികളുടെ അമ്മ

വാളയാർ കേസ്: വിചാരണ നടന്നത് നീതിയുക്തമായല്ല; ഹൈക്കോടതിയിൽ അപ്പീൽ നൽകി പെൺകുട്ടികളുടെ അമ്മ

വാളയാറിൽ പീഡനത്തിന് ഇരയായി രണ്ട് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ കുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസിന്റെ വിചാരണ വീണ്ടും നടത്തണമെന്നും സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ.

പോക്‌സോ കോടതിയാണ് പ്രതികളെ വെറുതെവിട്ടത്. കേസിന്റെ അന്വേഷണത്തിലും വിചാരണയിലും ഗുരുതര വീഴ്ച സംഭവിച്ചതായി അപ്പീലിൽ കുട്ടികളുടെ അമ്മ ആരോപിക്കുന്നു. വിചാരണക്കോടതിയിൽ നീതിയുക്തമായല്ല വിചാരണ നടന്നതെന്നും വിചാരണ നടത്തുന്നതിൽ വീഴ്ച പറ്റിയെന്നും അപ്പീലിൽ ആരോപിക്കുന്നു

കേസ് വളരെ ലാഘവത്തോടെയും മുൻവിധിയോടും കൂടിയാണ് കൈകാര്യം ചെയ്തത്. രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി അന്വേഷണ ഉദ്യോഗസ്ഥർ കേസ് അട്ടിമറിച്ചു. ജില്ലാ ശിശുക്ഷേമ സമിതിയും പ്രോസിക്യൂഷനും പ്രതികളെ സഹായിച്ചെന്നും അപ്പീലിൽ ആരോപിക്കുന്നു

 

Share this story