കുണ്ടറയിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; ഒളിവിൽ പോയ ഭർത്താവിനെ പോലീസ് തെരയുന്നു

കുണ്ടറയിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; ഒളിവിൽ പോയ ഭർത്താവിനെ പോലീസ് തെരയുന്നു

കൊല്ലം കുണ്ടറയിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ. മുളവന ചരുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ കൃതിയാണ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് വൈശാഖിനെ പോലീസ് തിരയുകയാണ്.

തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. കൃതിയുടെ വീട്ടിൽ വൈശാഖ് രാത്രി ഒമ്പത് മണിയോടെ എത്തുകയായിരുന്നു. ഭക്ഷണം കഴിക്കാൻ ഇരുവരും വരാതിരുന്നതിനെ തുടർന്ന് കൃതിയുടെ അമ്മ മുറിയുടെ വാതിലിൽ മുട്ടി വിളിക്കുകയും വൈശാഖ് തുറക്കുകയുമായിരുന്നു. ഈ സമയം കൃതി തറയിൽ വീണുകിടക്കുകയായിരുന്നു

കുഴഞ്ഞുവീണെന്നാണ് വൈശാഖ് വീട്ടുകാരോട് പറഞ്ഞത്. ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് ഇയാൾ വാഹനവുമെടുത്ത് സ്ഥലത്ത് നിന്ന് പോകുകയായിരുന്നു. ഫെബ്രുവരി 3നാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. കൊല്ലം കോളജ് ജംഗ്ഷൻ സ്വദേശിയാണ് വൈശാഖ്

Share this story