യുഎപിഎ അറസ്റ്റ്: അലനെയും താഹയെയും പോലീസ് കസ്റ്റഡിയിൽ വിട്ടു

യുഎപിഎ അറസ്റ്റ്: അലനെയും താഹയെയും പോലീസ് കസ്റ്റഡിയിൽ വിട്ടു

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവിൽ നിന്നും യുഎപിഎ ചുമത്തി അറസ്റ്റിലായ അലൻ ഷുഹൈബിനും താഹ ഫസലിനെയും പോലീസ് കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച വൈകുന്നേരം വരെയാണ് ഇരുവരെയും കസ്റ്റഡിയിൽ വിട്ടത്.

ഹൈക്കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാൽ പോലീസിന്റെ കസ്റ്റഡി അപേക്ഷ നിരസിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിനായി ഇരുവരെയും അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യമുന്നയിച്ചു.

പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്, മൊബൈൽ, പെൻഡ്രൈവ്, മെമ്മറി കാർഡ് എന്നിവയിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി പോലീസ് അവകാശപ്പെടുന്നു. ഇരുവരെയും കഴിഞ്ഞ ദിവസം സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ചതിനെ തുടർന്നാണ് പാർട്ടി നടപടിയെടുത്തത്. കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു പാർട്ടി നടപടി

 

Share this story