ചെന്നൈ ഐഐടിയിൽ മലയാളി വിദ്യാർഥിനിയുടെ ആത്മഹത്യ അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ബന്ധുക്കൾ, പരാതി നൽകി

ചെന്നൈ ഐഐടിയിൽ മലയാളി വിദ്യാർഥിനിയുടെ ആത്മഹത്യ അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ബന്ധുക്കൾ, പരാതി നൽകി

ചെന്നൈ ഐഐടിയിൽ മലയാളി വിദ്യാർഥിനിയായ ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തതത് അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ബന്ധുക്കൾ. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. നവംബർ 9നാണ് കൊല്ലം സ്വദേശിയായ ഫാത്തിമയെ മരിച്ച നിലയിൽ ഹോസ്റ്റൽ മുറിയിൽ നിന്നും കണ്ടെത്തിയത്.

വിവരമറിഞ്ഞ് കൊല്ലത്ത് നിന്നും ചെന്നൈയിൽ എത്തിയ ബന്ധുക്കളോട് സഹകരിക്കാൻ ഐഐടി അധികൃതർ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. കേസെടുക്കുന്ന കാര്യത്തിലും അന്വേഷണത്തിലും പോലീസ് വീഴ്ച വരുത്തി. ഫാത്തിമയുടെ മൊബൈൽ ഫോണിൽ അധ്യാപകന്റെ പേരടങ്ങിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും ഫാത്തിമയുടെ അച്ഛൻ പറഞ്ഞു

ആത്മഹത്യക്ക് കാരണക്കാരായ അധ്യാപകർ അടക്കമുള്ളവർക്കെതിരെ കേസെടുക്കണം. വിദേശത്തായിരുന്ന ഫാത്തിമയുടെ പിതാവ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് പരാതി നൽകിയത്. പ്രധാനമന്ത്രിക്ക് പരാതി നൽകാനും ബന്ധുക്കൾ തീരുമാനിച്ചിട്ടുണ്ട്‌

Share this story