സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യുക, ക്യാമ്പസുകളിലെ മുസ്ലിം വിരുദ്ധതയെ ചെറുക്കുക; ഫാത്തിമ ലത്തീഫിന് നീതി തേടി ഹാഷ് ടാഗ് ക്യാമ്പയിൻ

Share with your friends

അധ്യാപകരുടെ വർഗീയ പീഡനത്തെ തുടർന്ന് മദ്രാസ് ഐഐടിയിൽ കൊല്ലം സ്വദേശിനിയായ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗ് ക്യാമ്പയിൻ. ഫാത്തിമ ലത്തീഫിന് നീതി ഉറപ്പാക്കുക എന്ന ആവശ്യപ്പെട്ടാണ് ക്യാമ്പയിൻ

ഇന്ത്യൻ ക്യാമ്പസുകളിലെ മുസ്ലിം വിരുദ്ധതയെ ചെറുക്കുക, ക്യാമ്പസുകളിലെ ബ്രാഹ്മണ്യവത്കരണത്തെ ചെറുക്കുക, ആരോപണവിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ക്യാമ്പയിൻ നടക്കുന്നത്.

വിവിധ വിദ്യാർഥി സംഘടനകളും ക്യാമ്പയിന്റെ ഭാഗമായിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിലെ ക്യാമ്പസുകളിൽ എസ് എഫ് ഐ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും.

ഫാത്തിമയുടെ ഫോണിൽ നിന്നും കണ്ടെത്തിയ ആത്മഹത്യാ കുറിപ്പ്

എന്റെ വീടിനെ ഞാൻ ഇത്രയധികം മിസ് ചെയ്യുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല. ഞാനീ സ്ഥലത്തെ വെറുപ്പോടെ കാണുന്നു. ഞാൻ എന്താണോ എന്റെ വീട്ടിൽ നിന്നും തീവ്രമായി ആഗ്രഹിച്ചത് അതിനെ ഞാൻ മാറ്റിനിർത്തുകയാണ്, ആനന്ദകരമായ ഒരു ആലസ്യത്തിലൂടെ എന്നെ ഒരിക്കലും ഉണർത്താൻ കഴിയാത്ത അന്തമില്ലാത്ത ഒരുറക്കത്തിലൂടെ. എന്റെ മരണത്തിനുത്തരവാദികൾ സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ കരഹ്, മിലിന്ദ് ബ്രഹ്മേ എന്നിവരായിരിക്കും.’

 

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!