കൂടത്തായി കൊലപാതക പരമ്പര: അന്നമ്മയെ ജോളി കൊന്നത് ‘ഡോഗ് കിൽ ‘ ഉപയോഗിച്ചെന്ന് കണ്ടെത്തൽ

Share with your friends

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കൊലപാതകം ജോളി നടത്തിയത് നായയെ കൊല്ലാനുള്ള വിഷം ഉപയോഗിച്ചെന്ന് റിപ്പോർട്ട്. ആദ്യ ഭർത്താവ് റോയിയുടെ അമ്മ അന്നമ്മയെയാണ് ഇത്തരത്തിൽ ജോളി കൊലപ്പെടുത്തിയത്.

അന്നമ്മയുടെ കൊലപാതകം ഡോഗ് കിൽ ഉപയോഗിച്ചാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. കോഴിക്കോട് ജില്ലാ ആശുപത്രിയിൽ നിന്നാണ് നായ വിഷം വാങ്ങിയത്. ആട്ടിൻസൂപ്പിൽ കീടനാശിനി കലക്കി അന്നമ്മയെ കൊന്നു എന്നാണ് ജോളി നേരത്തെ പറഞ്ഞിരുന്നത്. ഇത് അന്വേഷണം വഴി തെറ്റിക്കാനായിരുന്നു

ഇന്നലെ ജോളിയെ അഞ്ചാമത്തെ കേസിലും അറസ്റ്റ് ചെയ്തിരുന്നു. റോയി തോമസിന്റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസിലാണ് ഇന്നലെ ജോളിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം കോഴിക്കോട് ജില്ലാ ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

 

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-