ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകം: രണ്ട് ബംഗ്ലാദേശ് പൗരൻമാർ പിടിയിൽ

ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകം: രണ്ട് ബംഗ്ലാദേശ് പൗരൻമാർ പിടിയിൽ

ചെങ്ങന്നൂരിൽ വൃദ്ധദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിലായി. ബംഗ്ലാദേശ് പൗരൻമാരായ ലബാലു, ജുവൽ എന്നിവരാണ് വിശാഖപട്ടണത്ത് വെച്ച് പിടിയിലായത്.

ആർ പി എഫും റെയിൽവേ പോലീസും ചേർന്നാണ് കേരളാ പോലീസിന്റെ നിർദേശപ്രകാരം ഇവരെ പിടികൂടിയത്. ചൊവ്വാഴ്ച രാവിലെയാണ് ചെങ്ങന്നൂർ പാറച്ചന്തയിൽ ആഞ്ഞിലിമൂട്ടിൽ ചെറിയാൻ, ഭാര്യ ലില്ലി എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച കുടുംബസുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്ക് പോകാൻ ഇവർ പദ്ധതിയിട്ടിരുന്നു. തിങ്കളാഴ്ച വൈകുന്നേരം മുതൽ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സുഹൃത്തുക്കൾക്ക് സാധിച്ചിരുന്നില്ല. ചൊവ്വാഴ്ച രാവിലെ ഇവരെ തേടി വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പോലീസിന് വ്യക്തമായിരുന്നു.

ഇവരുടെ വീടിന് സമീപം താമസിക്കുന്ന ബംഗാൾ സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നാണ് ബംഗ്ലാദേശ് സ്വദേശികളെ കുറിച്ച് വിവരം ലഭിച്ചത്.

Share this story