ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയുടെ നിർണായക വിധി നാളെ

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയുടെ നിർണായക വിധി നാളെ

ശബരിമലയിൽ യുവതി പ്രവേശനം സംബന്ധിച്ച വിധിയിലെ പുനപ്പരിശോധനാ ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും. രാവിലെ 10.30നാണ് വിധി പറയുക. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച ഭരണഘടനാ ബഞ്ചിന്റെ വിധി പുനപ്പരിശോധിക്കണമോയെന്ന കാര്യത്തിലാണ് വിധി വരിക

കഴിഞ്ഞ വർഷം സെപ്റ്റംബർ 28നാണ് ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ചരിത്ര വിധി വരുന്നത്. 12 വർഷത്തെ നിയമപോരാട്ടത്തിന് ശേഷമായിരുന്നു വിധി. വലിയ പ്രതിഷേധത്തിനാണ് പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. ചില മതമൗലിക ശക്തികൾ ഇതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനും ശ്രമിച്ചിരുന്നു

ശബരിമല കലാപത്തിന്റെ പേരിൽ 9000 കേസുകളാണ് പോലീസ് എടുത്തത്. 27,000 പേർ പ്രതികളായി. വിധിക്കെതിരെ പുനപ്പരിശോധന ഹർജികളും റിട്ടും സഹിതം 65 പരാതികളാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെ എത്തിയത്. ഹർജികൾ ഫെബ്രുവരിയിൽ പരിഗണിച്ചെങ്കിലും വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു

 

Share this story