കൊല്ലം കടയ്ക്കലിൽ രണ്ട് വയസ്സുകാരി പീഡനത്തിന് ഇരയായി; സഹോദരൻ പോക്‌സോ പ്രകാരം അറസ്റ്റിൽ

കൊല്ലം കടയ്ക്കലിൽ രണ്ട് വയസ്സുകാരി പീഡനത്തിന് ഇരയായി; സഹോദരൻ പോക്‌സോ പ്രകാരം അറസ്റ്റിൽ

കൊല്ലം കടയ്ക്കലിൽ രണ്ട് വയസ്സുകാരി പീഡനത്തിന് ഇരയായി. സഹോദരൻ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് സഹോദരനെ അറസ്റ്റ് ചെയ്തു.

രണ്ട് വയസ്സുകാരിയെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് സംഭവം. മാലിന്യം ശേഖരിക്കാനെത്തിയ ഹരിതസേനാ അംഗങ്ങൾ കുട്ടിയുടെ നിലവിളി കേട്ട് വീടിനടുത്തേക്ക് എത്തുകയായിരുന്നു. കതക് തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പഞ്ചായത്തിൽ വിവരം അറിയിച്ചു.

പഞ്ചായത്ത് അംഗം വന്ന് വീട് തുറന്നപ്പോഴാണ് അവശനിലയിലായ കുട്ടിയെ കണ്ടത്. ഈ സമയം സഹോദരൻ ഓടി രക്ഷപ്പെടാനും ശ്രമിച്ചു. സഹോദരനെ തടഞ്ഞുനിർത്തി ഇവർ ബന്ധുക്കളെയും പോലീസിനെയും വിളിച്ചുവരുത്തുകയായിരുന്നു. പരിശോധനയിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരുക്ക് പറ്റിയതായും കണ്ടെത്തി. തുടർന്നാണ് വിദഗ്ധ ചികിത്സക്കായി എസ് എ ടി ആശുപത്രിയിലേക്ക് മാറ്റിയത്.

Share this story