പ്രതിപക്ഷം ഇനിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന് കടകംപള്ളി; വിശ്വാസികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വിധിയെന്ന് തന്ത്രിയും

പ്രതിപക്ഷം ഇനിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന് കടകംപള്ളി; വിശ്വാസികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വിധിയെന്ന് തന്ത്രിയും

ശബരിമല പുന: പരിശോധന ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ട സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രേന്‍. കഴിഞ്ഞ കാലത്ത് ചെയ്തതുപോലെ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്. വിധിയെ രണ്ട് കയ്യും നീട്ടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു

സുപ്രീം കോടതി വിധി ഏത് സന്ദര്‍ഭത്തിലും അംഗീകരിക്കുമെന്ന നിലപാട് തന്നെയാണ് സര്‍ക്കാരിനുള്ളത്. അതാവര്‍ത്തിച്ച് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനും പ്രകോപനമുണ്ടാക്കാനും ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു

അതേസമയം സുപ്രീം കോടതി തീരുമാനം ഭക്തര്‍ക്ക് കുടുതല്‍ ആത്മവിശ്്വാസം നല്‍കുന്നതാണെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കാണണമെന്ന് പറയുന്നത് നല്ല കാര്യമാണ്. വിശ്വാസികള്‍ക്ക് കുടുതല്‍ കരുത്ത് പകരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വിശ്വാസികളെ വിശ്വാസികളുടെ വഴിക്ക് വിടണമെന്നും രാജീവര് പറഞ്ഞു

Share this story