ശബരിമല വിധി: സംസ്ഥാനത്ത് കർശന ജാഗ്രത, നവമാധ്യമങ്ങൾക്കും നിയന്ത്രണം

ശബരിമല വിധി: സംസ്ഥാനത്ത് കർശന ജാഗ്രത, നവമാധ്യമങ്ങൾക്കും നിയന്ത്രണം

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുന: പരിശോധനാ ഹർജികളിൽ ഇന്ന് വിധി വരാനിരിക്കെ സംസ്ഥാനത്ത് കനത്ത ജാഗ്രത പാലിച്ച് പോലീസ്. അക്രമപ്രവർത്തനങ്ങൾക്കോ വിദ്വേഷ പ്രചാരണങ്ങൾക്കോ ശ്രമിക്കുന്ന പക്ഷം കർശന നടപടിയെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി

നവമാധ്യമങ്ങൾക്കും കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. നവമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അിയിച്ചു. യുവതി പ്രവേശനം സാധ്യമാക്കിയ ചരിത്രവിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട അമ്പതോളം ഹർജികളിലാണ് വിധി പറയുന്നത്.

2018 സെപ്റ്റംബർ 28നാണ് യുവതി പ്രവേശനം സാധ്യമാക്കിയ വിധി വന്നത്. ഇതിന് പിന്നാലെ സംസ്ഥാനത്ത് വലിയ കലാപം സംഘപരിവാർ അഴിച്ചിവിട്ടിരുന്നു. അക്രമം അഴിച്ചുവിട്ട് രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള സാധ്യതയും പോലീസ് മുന്നിൽ കാണുന്നുണ്ട്

Share this story