യുവതി പ്രവേശന വിധിക്ക് സ്റ്റേ ഇല്ല; വിശാല ബഞ്ച് കേസ് പരിഗണിക്കുന്നതുവരെ വിധി തുടരും

യുവതി പ്രവേശന വിധിക്ക് സ്റ്റേ ഇല്ല; വിശാല ബഞ്ച് കേസ് പരിഗണിക്കുന്നതുവരെ വിധി തുടരും

ശബരിമലയിലെ യുവതി പ്രവേശന വിധിയിൽ പുന:പരിശോധന ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ടു. അതേസമയം 2018 സെപ്റ്റംബർ 28ന് പുറപ്പെടുവിച്ച യുവതി പ്രവേശന വിധി സ്റ്റേ ചെയ്തിട്ടില്ല. വിശാല ബഞ്ച് കേസ് പരിഗണിക്കുന്നതുവരെ ഈ വിധി തുടരും.

എല്ലാ ആരാധനാലയങ്ങളിലെയും സ്ത്രീ പ്രവേശനം സംബന്ധിച്ച ഭരണഘടനാ അവകാശമായിരിക്കും ഏഴംഗ ഭരണഘടനാ ബഞ്ച് ഇനി പരിശോധിക്കുക. മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം, പാഴ്‌സി സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം തുടങ്ങിയ കാര്യങ്ങളും വിശാല ബഞ്ച് പരിശോധിക്കും. അടുത്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയാകും ഏഴംഗ ഭരണഘടനാ ബഞ്ചിലെ അംഗങ്ങളെ തീരുമാനിക്കുക.

പുന:പരിശോധനാ ഹർജികൾ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ മൂന്ന് അംഗങ്ങളാണ് വിശാല ബഞ്ചിന് വിട്ടുകൊണ്ടുള്ള വിധി പറഞ്ഞത്. അതേസമയം രണ്ട് പേർ ഇതിനെ എതിർത്തു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസുമാരായ ഖാൻവിൽകർ, ഇന്ദു മൽഹോത്ര എന്നിവർ അനുകൂലിച്ചപ്പോൾ ജസ്റ്റിസുമാരായ രോഹിംഗ്ടൺ നരിമാൻ, ഡി വൈ ചന്ദ്രചൂഡ് എന്നിവർ ഇതിനെ എതിർത്തു

 

Share this story