ശബരിമലയിൽ സർക്കാരിന് ആശയക്കുഴപ്പം; നിയമവിദഗ്ധരുടെ സഹായം തേടും, യുവതികളെ തത്കാലം പ്രവേശിപ്പിക്കില്ല

ശബരിമലയിൽ സർക്കാരിന് ആശയക്കുഴപ്പം; നിയമവിദഗ്ധരുടെ സഹായം തേടും, യുവതികളെ തത്കാലം പ്രവേശിപ്പിക്കില്ല

ശബരിമല യുവതി പ്രവേശന വിധി സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കാനിരിക്കുന്ന സാഹചര്യത്തിൽ തത്കാലം യുവതികളെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കേണ്ടെന്ന് സർക്കാർ തലത്തിൽ ധാരണ. യുവതികൾ എത്തിയാൽ സംരക്ഷണം നൽകില്ലെന്ന് ദേവസ്വം മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്

വിധിയിലെ ആശയക്കുഴപ്പം തീർക്കാൻ നിയമവിദഗ്ധരുടെ ഉപദേശം തേടാനാണ് തീരുമാനം. വിധി വിശാല ബഞ്ച് പരിശോധിക്കുമെന്ന് പറയുന്നുണ്ടെങ്കിലും 2018 സെപ്റ്റംബർ 28ലെ യുവതി പ്രവേശന വിധി സ്റ്റേ ചെയ്തിട്ടുമില്ല. ഇതാണ് സർക്കാരിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.

യുവതിപ്രവേശന വിധി കർശനമായി പാലിക്കാൻ ശ്രമിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ യുവതിപ്രവേശനത്തിൽ നിന്ന് പുറകോട്ട് പോയാൽ കോടതിയലക്ഷ്യമാകുമോയെന്ന ആശങ്കയും സർക്കാരിനുണ്ട്. ഇതെല്ലാം പരിഹരിക്കുന്നതിനായാണ് നിയമവിദഗ്ധരുടെ സഹായം തേടുന്നത്.

Share this story