മണ്ഡലകാലത്തിന് തുടക്കമായി; ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് തുടക്കമായി; ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട തുറുന്നു. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയും ചേർന്നാണ് നട തുറന്നത്.

ഇന്ന് താപസരൂപത്തിലാകും ഭക്തർ അയ്യപ്പനെ കാണുക. തലയിൽ ഉത്തരീയക്കെട്ടും കൈയിൽ ജപമാലയും കഴുത്തിൽ രുദ്രാക്ഷവുമണിഞ്ഞ് യോഗസമാധിയിൽ യോഗദണ്ഡുമായി ഭസ്മത്തിൽ മൂടി തപസ്സിരിക്കുന്ന രൂപത്തിലാകും ഇന്ന് അയ്യപ്പൻ.

നട തുറന്നതിന് ശേഷം മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി പതിനെട്ടാംപടിക്ക് മുന്നിൽ ആഴിക്ക് തീ പകർന്നു. ഇന്ന് മറ്റ് പ്രത്യേക പൂജകളൊന്നുമില്ല. ഇനി വൃശ്ചികപ്പുലരിയിലാണ് നട തുറക്കുന്നത്.

സന്നിധാനത്തെയും മാളികപ്പുറത്തെും പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം ഉടൻ നടക്കും. രാത്രി 10 മണിയോടെ ക്ഷേത്ര നട അടയ്ക്കും. ഞായറാഴ്ച മുതലാണ് മണ്ഡലകാല പൂജ ആരംഭിക്കുന്നത്.

 

Share this story