യുവതികളെ തടയാൻ വനിതാ പോലീസ് രംഗത്ത്; നിലയ്ക്കൽ-പമ്പ ബസുകളിൽ കർശന പരിശോധന

യുവതികളെ തടയാൻ വനിതാ പോലീസ് രംഗത്ത്; നിലയ്ക്കൽ-പമ്പ ബസുകളിൽ കർശന പരിശോധന

ശബരിമല ദർശനത്തിനായി ആന്ധ്രയിൽ നിന്ന് യുവതികളെത്തുകയും ഇവരെ തിരിച്ചയക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ നിലയ്ക്കൽ-പമ്പ കെഎസ്ആർടിസി ബസിൽ പരിശോധന കർശനമാക്കി പോലീസ്. യുവതികളില്ലെന്ന് ഉറപ്പുവരുത്താനാണ് നടപടി.

ബസിൽ സ്ത്രീകളുണ്ടെങ്കിൽ ഇവരുടെ ഐഡന്റിറ്റി കാർഡ് പരിശോധിച്ച് പ്രായം വിലയിരുത്തുകയാണ് പോലീസ് ചെയ്യുന്നത്. വനിതാ പോലീസാണ് ബസുകളിൽ കയറി പരിശോധന നടത്തുന്നത്. യുവതികളെ നിലയ്ക്കലിൽ തന്നെ തടയണമെന്ന നിർദേശമാണ് പോലീസിന് ലഭിച്ചിരിക്കുന്ത്.

യുവതികളുണ്ടെങ്കിൽ തിരിച്ചു പോകണമെന്ന് പോലീസ് നിർദേശിക്കും. അതേസമയം ഇന്ന് യുവതികളെത്തിയപ്പോൾ പ്രതിഷേധമൊന്നും ഉണ്ടായിരുന്നില്ല. ആദ്യ രണ്ട് മണിക്കൂറിൽ നാലായിരത്തോളം തീർഥാടകരാണ് ഇന്ന് സന്നിധാനത്തേക്ക് എത്തിയത്.

 

Share this story