ശബരിമല ദർശനത്തിനായി യുവതികൾ പമ്പയിലെത്തി; പോലീസ് തിരിച്ചയച്ചു

ശബരിമല ദർശനത്തിനായി യുവതികൾ പമ്പയിലെത്തി; പോലീസ് തിരിച്ചയച്ചു

ശബരിമല ദർശനത്തിനായി പമ്പയിലെത്തിയ മൂന്ന് യുവതികളെ പോലീസ് തിരിച്ചയച്ചു. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശികളായ യുവതികളാണ് ശബരിമല ദർശനത്തിനായി പമ്പയിലെത്തിയത്. പതിനഞ്ചംഗ സ്ത്രീകളുടെ സംഘത്തിലാണ് ഇവരുണ്ടായിരുന്നത്.

യുവതികളുടെ പ്രായം പരിശോധിച്ച ശേഷമാണ് പോലീസ് തിരിച്ചയച്ചത്. സുപ്രീം കോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ യുവതിപ്രവേശനം അനുവദിക്കേണ്ടെന്ന് സർക്കാർ പോലീസിന് നിർദേശം നൽകിയിരുന്നു.

ഇവരുടെ ആധാർ കാർഡുകൾ പരിശോധിച്ച ശേഷമാണ് പോലീസ് നടപടി. ഇന്ന് ഒന്നരയോടെയാണ് തീർഥാടകർ പമ്പയിലെത്തിയത്. സ്ത്രീകളെ കൂട്ടമായി കണ്ടതോടെ പോലീസ് കൺട്രോൾ റൂം പരിസരത്തേക്ക് വിളിക്കുകയും പ്രായം പരിശോധിക്കുകയുമായിരുന്നു. ഇതിൽ മൂന്ന് പേരാണ് അമ്പതിന് വയസ്സിന് താഴെ പ്രായമുള്ളത്. ഇവരെ പമ്പയിൽ നിർത്തി ശേഷം മറ്റുള്ളവരെ കടത്തിവിടുകയായിരുന്നു

 

Share this story