പിൻസീറ്റ് ഹെൽമെറ്റ് നിർബന്ധമാക്കണം: സർക്കാരിന് അന്ത്യശാസനവുമായി ഹൈക്കോടതി

പിൻസീറ്റ് ഹെൽമെറ്റ് നിർബന്ധമാക്കണം: സർക്കാരിന് അന്ത്യശാസനവുമായി ഹൈക്കോടതി

ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കുന്ന കാര്യത്തിൽ സർക്കാരിന് അന്ത്യശാസനം നൽകി ഹൈക്കോടതി. പിൻസീറ്റ് ഹെൽമെറ്റ് നിർബന്ധമാക്കി ചൊവ്വാഴ്ചക്കുള്ളിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കോടതി നിർദേശം നൽകി

സർക്കാർ അലംഭാവം കാണിച്ചാൽ കോടതി ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. പിൻസീറ്റ് ഹെൽമെറ്റ് നിർബന്ധമാക്കിയ കേന്ദ്രനിയമത്തിനെതിരെ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതിയാണ് ഹൈക്കോടതി ചോദ്യം ചെയ്തത്

ഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് അവകാശമില്ല. ഇത് തിരുത്തണമെന്നും കോടതി നിർദേശിച്ചു. സർക്കാർ നയം കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

Share this story