സംസ്ഥാന സ്‌കൂള്‍ കായികമേള: സൂര്യജിത്തും ആൻസിയും വേഗമേറിയ താരങ്ങൾ

സംസ്ഥാന സ്‌കൂള്‍ കായികമേള: സൂര്യജിത്തും ആൻസിയും വേഗമേറിയ താരങ്ങൾ

സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ ഏറ്റവും വേഗമേറിയ താരമായി പാലക്കാടിന്റെ സൂര്യജിത്ത്. പാലക്കാട് ബിഇഎം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്. സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിലാണ് സൂര്യജിത്ത് സ്വർണം നേടിയത്..

തൃശ്ശൂർ നാട്ടിക ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ആൻസി സോജനാണ് മീറ്റിലെ ഏറ്റവും വേഗമേറിയ പെൺകുട്ടി. സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ 10.05 സെക്കന്റിൽ റെക്കോർഡിട്ടാണ് ആൻസി ഫിനിഷ് ചെയ്തത്. സീനിയർ പെൺകുട്ടികളുടെ ലോംഗ് ജംപിലും ആൻസി സ്വർണം നേടിയിരുന്നു.

11.023 സെക്കന്റിലാണ് സൂര്യജിത്ത് ഫിനിഷ് ചെയ്തത്. സായിയിലെ ആകാശ് 11.029 സെക്കന്റിൽ വെള്ളിയും പാലക്കാട് കെ എച്ച് എസിലെ മുഹമ്മദ് എസ് എച്ച് വെങ്കലും സ്വന്തമാക്കി

12.43 സെക്കന്റിൽ ആൻ റോസ് ടോം സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ വെള്ളി നേടി. കോട്ടയം സെന്റ് പീറ്റേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പി ഡി അഞ്ജലി വെങ്കലവും സ്വന്തമാക്കി

 

Share this story