അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും; കസ്റ്റഡി 30 വരെ നീട്ടി

അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും; കസ്റ്റഡി 30 വരെ നീട്ടി

പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചയിലേക്ക് മാറ്റി. കേസ് ഡയറി പരിശോധിച്ച ശേഷം ജാമ്യാപേക്ഷ പരിശോധിക്കാമെന്ന് കോടതി അറിയിച്ചു.

അലനെയും താഹയെയും ഈ മാസം 30 വരെ റിമാൻഡ് ചെയ്തു. പോലീസ് കസ്റ്റഡി അപേക്ഷ നൽകാതിരുന്നതിനെ തുടർന്നാണ് ഇരുവരുടെയും റിമാൻഡ് നീട്ടിയത്. കോഴിക്കോട് ജില്ലാ ജയിലിലാകും ഇവരെ അയക്കുക.

അലനെയും താഹയെയും അറസ്റ്റ് ചെയ്യുന്ന സമയത്ത് രക്ഷപ്പെട്ട മൂന്നാമനെ മനസ്സിലായതായി പോലീസ് അറിയിച്ചിരുന്നു. മലപ്പുറം സ്വദേശി ഉസ്മാനാണ് ഇവർക്കൊപ്പമുണ്ടായിരുന്നത്. നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. ഇയാൾക്കെതിരെ യുഎപിഎ കേസും നിലനിൽക്കുന്നുണ്ട്

 

Share this story