ഭാരതീയ ആചാര്യസമിതിയുടെ മകരജ്യോതി പുരസ്‌കാരം ബിജെപി നേതാവ് കെ സുരേന്ദ്രന്

ഭാരതീയ ആചാര്യസമിതിയുടെ മകരജ്യോതി പുരസ്‌കാരം ബിജെപി നേതാവ് കെ സുരേന്ദ്രന്

ഭാരതീയ ആചാര്യ സമിതിയുടെ മകരജ്യോതി പുരസ്‌കാരം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്. അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും 25,000 രൂപയും അടങ്ങിയതാണ് പുരസ്‌കാരം.

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ നടത്തിയ ഇടപെടലാണ് പുരസ്‌കാരത്തിന് അർഹനാക്കിയതെന്ന് സമ്മാനം പ്രഖ്യാപിച്ച ഭാരതീയ ആചാര്യ സമിതിക്കാർ പറയുന്നു. ഡിസംബറിൽ കൊച്ചിയിൽ വെച്ച് നടക്കുന്ന അയ്യപ്പ സംഗമത്തിൽ കെ സുരേന്ദ്രന് പുരസ്‌കാരം സമ്മാനിക്കുമെന്നും ഭാരതീയ ആചാര്യ സമിതിക്കാർ അറിയിച്ചു

യുവതിപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ കലാപം നടത്താനാൻ വന്ന സംഘ്പരിവാർ അണികളെ നയിച്ചത് സുരേന്ദ്രനായിരുന്നു. അക്രമ പ്രവർത്തനങ്ങളെ തുടർന്ന് നിരവധി കേസുകൾ സുരേന്ദ്രന്റെ പേരിലുണ്ട്.

 

Share this story