വാളയാർ കേസ്: വീഴ്ച വരുത്തിയ പ്രോസിക്യൂട്ടറെ പുറത്താക്കിയതായി മുഖ്യമന്ത്രി

വാളയാർ കേസ്: വീഴ്ച വരുത്തിയ പ്രോസിക്യൂട്ടറെ പുറത്താക്കിയതായി മുഖ്യമന്ത്രി

വാളയാറിൽ പീഡനത്തിനിരയായി പെൺകുട്ടികൾ മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കേസിൽ പ്രോസിക്യൂട്ടറായിരുന്ന ലതാ ജയരാജിനെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഇന്ന് രാവിലെയാണ് ഇതുസംബന്ധിച്ച ഉത്തരവിൽ താൻ ഒപ്പിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിന്റെ അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

പ്രോസിക്യൂഷന്റെ വീഴ്ച സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് ലഭിച്ചതായി കഴിഞ്ഞ ദിവസം മന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നു.കേസിന്റെ അപ്പീൽ വാദത്തിന് മികച്ച അഭിഭാഷകരെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. സിബിഐ അന്വേഷണത്തിന് കുടുംബം ആവശ്യപ്പെട്ടാൽ അനുകൂല നടപടിയാകും സർക്കാർ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു

 

Share this story