തിരുവനന്തപുരത്ത് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട യുവാവ് തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരത്ത് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട യുവാവ് തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ച യുവാവ് തൂങ്ങിമരിച്ച നിലയിൽ. കരിമഠം കോളനിയിൽ താമസിക്കുന്ന ബിജുവാണ് മരിച്ചത്. വീട്ടനകത്താണ് ബിജു തൂങ്ങിമരിച്ചത്.

ഓട്ടോ റിക്ഷ തൊഴിലാളികൾ തമ്മിലുള്ള സംഘർഷവുമായി ബന്ധപ്പെട്ടാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ബിജുവിനെ ഞായറാഴ്ച ജാമ്യത്തിൽ വിട്ടയച്ചിരുന്നതായി പോലീസ് പറയുന്നു.

ബിജുവിന് മേൽ ഗുരുതര വകുപ്പുകൾ ചുമത്തിയിരുന്നില്ല. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാവുന്ന കുറ്റമാണ് ചെയ്തത്. ശനിയാഴ്ച കസ്റ്റഡിയിലെടുക്കുകയും ഞായറാഴ്ച സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയുമായിരുന്നുവെന്നാണ് പോലീസ് വിശദീകരണം

Share this story