അലനും താഹക്കും ഒപ്പമുണ്ടായിരുന്ന ഉസ്മാനെതിരെയും യുഎപിഎ ചുമത്തി; തിരച്ചിൽ ശക്തമാക്കി

അലനും താഹക്കും ഒപ്പമുണ്ടായിരുന്ന ഉസ്മാനെതിരെയും യുഎപിഎ ചുമത്തി; തിരച്ചിൽ ശക്തമാക്കി

പന്തീരങ്കാവ് മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ അലനും താഹക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമൻ ഉസ്മാനെതിരെ പോലീസ് യുഎപിഎ ചുമത്തി. അലനെയും താഹയെയും അറസ്റ്റ് ചെയ്യുന്നതിനിടെ ഒപ്പമുണ്ടായിരുന്ന ഉസ്മാൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി.

ഇതര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് നേതാക്കളുമായി ബന്ധപ്പെട്ട ഉസ്മാൻ കേരളത്തിൽ നിന്നും കടന്നുകാണുമെന്ന സംശയത്തിലാണ് പോലീസ്. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ സഹായം തേടാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

യുഎപിഎ ചുമത്തി പന്തീരങ്കാവ് കേസിൽ ഇയാളെ പ്രതി ചേർത്തു. അലനും താഹക്കും ലഘുലേഖകളും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും നൽകുന്നത് ഉസ്മാനാണെന്ന് പോലീസ് കരുതുന്നു. തോക്കുമായി നിലമ്പൂർ, വയനാട് കാടുകളിൽ നിരവധി തവണ ഉസ്മാൻ പോയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

കാസർകോട്, കണ്ണൂർ, മലപ്പുറം, തൃശ്ശൂർ, വയനാട് ജില്ലകളിലായി ഉസ്മാനെതിരെ പത്ത് കേസുകൾ നിലവിലുണ്ട്. ഇതിൽ നാലെണ്ണം യുഎപിഎ കേസുകളാണ്. മൊബൈൽ ഉപയോഗിക്കുന്ന ശീലം ഇയാൾക്കില്ലാത്തതും അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

 

Share this story