ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി ഹൈക്കോടതി ഉത്തരവ്

Share with your friends

ഇരുചക്ര വാഹനങ്ങളിൽ പിൻ സീറ്റിൽ യാത്ര ചെയ്യുന്നവരും ഹെൽമെറ്റ് ധരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. നാല് വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു

കേന്ദ്ര മോട്ടർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയിരുന്നു. നിയമം സംസ്ഥാനത്ത് കർശനമായി നടപ്പാക്കിയിരുന്നില്ല. എന്നാൽ ഇനി ഇളവുകൾ തുടരാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

നിയമം അതേ പടി നടപ്പാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയമം സംസ്ഥാനത്ത് കർശനമാക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വഴി പ്രചാരണം നടത്തുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കുന്നതിനെതിരെ നൽകിയ അപ്പീൽ സർക്കാർ പിൻവലിച്ചു.

 

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-