ഭാര്യ ഗതാഗത കുരുക്കിൽപ്പെട്ടു; നാല് മുതിർന്ന ഉദ്യോഗസ്ഥരെ ഓഫീസിന് മുന്നിൽ രാത്രി വരെ നിർത്തി ഡിജിപിയുടെ ശിക്ഷ

ഭാര്യ ഗതാഗത കുരുക്കിൽപ്പെട്ടു; നാല് മുതിർന്ന ഉദ്യോഗസ്ഥരെ ഓഫീസിന് മുന്നിൽ രാത്രി വരെ നിർത്തി ഡിജിപിയുടെ ശിക്ഷ

ഡിജിപിയുടെ ഭാര്യ ഗതാഗതക്കുരുക്കിൽപ്പെട്ടതിന് പിന്നാലെ ട്രാഫിക് ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് ശിക്ഷ നൽകി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. രണ്ട് അസി. കമ്മീഷണർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ പോലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ച് വരുത്തി ഓഫീസിന് മുന്നിൽ രാത്രി വരെ നിർത്തി ശിക്ഷിക്കുകയായിരുന്നു.

ഡിജിപി പോയതിന് ശേഷവും ഇവർക്ക് പോകാൻ അനുമതി ലഭിച്ചില്ല. തുടർന്ന് അസോസിയേഷൻ നേതാക്കൾ ഇടപെട്ടാണ് ഉദ്യോഗസ്ഥരെ തിരികെ ഓഫീസിൽ നിന്ന് ഇറക്കിയത്.

ഗതാഗതക്കുരുക്ക് രൂക്ഷമായ ചാക്ക ഭാഗത്താണ് ഡിജിപിയുടെ ഭാര്യ ഗതാഗതക്കുരുക്കിൽപ്പെട്ടത്. ഗവർണറുടെ വാഹനം കടന്നുപോകാനായി ഇവിടെ മറ്റ് വാഹനങ്ങൾ തടഞ്ഞിട്ടിരുന്നു. ഇതോടെയാണ് ഡിജിപിയുടെ ഭാര്യ കുരുക്കിൽപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഡിജിപി ഓഫീസർമാരെ ഓഫീസിലേക്ക് വിളിപ്പിച്ച് ശിക്ഷിച്ചത്.

Share this story