സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയ നോട്ടീസ്

സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയ നോട്ടീസ്

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വി ഡി സതീശൻ എംഎൽഎയാണ് പ്രമേയാനുമതി തേടിയത്.

പ്രതിപക്ഷം ആശങ്കപ്പെടുന്ന തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തില്ലെന്ന് ധനമന്ത്രി തോമസ് ഐസക് മറുപടി പറഞ്ഞു. സാമ്പത്തിക ഞെരുക്കമുണ്ട്. മറ്റ് മാസങ്ങളേക്കാൾ ഈ മാസം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നത് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട നികുതി കുടിശ്ശിക ലഭിക്കാതെ വന്നതിനാലാണെന്ന് മന്ത്രി പറഞ്ഞു

1600 കോടിയോളം രൂപ ജി എസ് ടി ഇനത്തിൽ കേന്ദ്രത്തിൽ നിന്ന് നഷ്ടപരിഹാരമായി ലഭിക്കേണ്ടതുണ്ട്. കേരളത്തിന്റെ വായ്പാ പരിധി കേന്ദ്രം വൻതോതിൽ വെട്ടിക്കുറച്ചു. വായ്പാ പരിധിയിൽ 6,000 കോടിയുടെ കുറവാണ് വന്നിരിക്കുന്നത്. ഇക്കാരണങ്ങളാണ് പ്രശ്‌നങ്ങൾ വന്നതെന്നും ധനമന്ത്രി പറഞ്ഞു

 

Share this story