സംസ്ഥാനത്ത് നാളെ കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്

നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് കെ എസ് യു ആഹ്വാനം ചെയ്തു. ഇന്ന് നടന്ന നിയമസഭാ മാർച്ചിൽ ഷാഫി പറമ്പിൽ എംഎൽഎ അടക്കമുള്ള നേതാക്കൾക്ക് പോലീസ് മർദനമേറ്റതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

വാളയാർ കേസിൽ സിബിഐ അന്വേഷണം, എം ജി, കേരള സർവകലാശാലകളിലെ മാർക്ക് തട്ടിപ്പുകളിൽ സ്വതന്ത്ര അന്വേഷണം എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു കെ എസ് യുവിന്റെ മാർച്ച്. സംഘർഷമുടലെടുത്തതോടെ പോലീസ് ലാത്തി വീശി. ഷാഫി പറമ്പിലിനും കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനും പരുക്കേറ്റു.

ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ കെ എസ് യു പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ കൊണ്ടുപോയ വാൻ കെ എസ് യുക്കാർ തടയുകയും പോലീസിനെ ആക്രമിക്കാൻ ഒരുങ്ങുകയുമായിരുന്നു. തുടർന്നാണ് പോലീസ് ലാത്തി വീശിയതും എംഎൽഎ അടക്കമുള്ളവർക്ക് പരുക്കേറ്റതും

Share this story