മാവോയിസ്റ്റുകളെ വളർത്തുന്നത് മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

മാവോയിസ്റ്റുകളെ വളർത്തുന്നത് മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിം തീവ്രവാദികളാണെന്് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളവും വളവും നൽകുന്നത് മുസ്ലീം തീവ്രവാദ ശക്തികളാണ്. കോഴിക്കോട്ടെ പുതിയ സാന്നിധ്യം അതാണ് തെളിയിക്കുന്നതെന്നും പി മോഹനൻ പറഞ്ഞു

മാവോയിസ്റ്റുകളും മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പോലീസ് അന്വേഷിക്കണമെന്നും കെ എസ് കെ ടി യു ജില്ലാ സമ്മേളനത്തിൽ സംസാരിക്കവെ പി മോഹനൻ പറഞ്ഞു. അതേസമയം ഒരു സംഘടനയെയും പേരെടുത്ത് പരാമർശിക്കാൻ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി തയ്യാറായില്ല

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകളെ വെള്ളവും വളവും നൽകി വളർത്തുന്നത്. അവർ തമ്മിൽ ഒരു ചങ്ങാത്തമുണ്ടെന്നും പി മോഹനൻ പറഞ്ഞു.

Share this story