ശബരിമല ദർശനത്തിന് അച്ഛനോടൊപ്പം എത്തിയ 12കാരിയെ തടഞ്ഞു

ശബരിമല ദർശനത്തിന് അച്ഛനോടൊപ്പം എത്തിയ 12കാരിയെ തടഞ്ഞു

ശബരിമല ദർശനത്തിനായി അച്ഛനൊപ്പം എത്തിയ 12 വയസ്സുകാരിയെ പോലീസ് തടഞ്ഞു. തമിഴ്‌നാട്ടിലെ ബേലൂരിൽ നിന്നെത്തിയ സംഘത്തോടൊപ്പമാണ് പെൺകുട്ടിയുണ്ടായിരുന്നത്.

രേഖകൾ പരിശോധിച്ച ശേഷമാണ് പോലീസ് പെൺകുട്ടിയെ തടഞ്ഞത്. തുടർന്ന് പിതാവിനെ മാത്രം സന്നിധാനത്തേക്ക് കടത്തി വിടുകയും ചെയ്തു. 10 വയസ്സിന് മുകളിലേക്കും 50 വയസ്സിന് താഴേക്കുമുള്ള സ്ത്രീകളെ കയറ്റി വിടേണ്ടതില്ലെന്ന നിർദേശത്തെ തുടർന്നാണ് പോലീസ് കർശന പരിശോധന നടത്തുന്നത്.

ആചാര ലംഘനം നടത്താൻ ശ്രമിച്ചാൽ തടയുമെന്ന് സംഘപരിവാർ അറിയിച്ചിരുന്നു. കലാപം നടത്തി രാഷ്ട്രീയമായി മുതലെടുക്കാനുള്ള സംഘപരിവാറിന്റെ ശ്രമം കഴിഞ്ഞ തവണ കേരളം കണ്ടതാണ്. ഈ വർഷവും അത്തരമൊരു മുതലെടുപ്പിന് അവരെ അനുവദിക്കേണ്ടതില്ലെന്നാണ് സർക്കാർ നയം. കഴിഞ്ഞ ദിവസം ആന്ധ്രയിൽ നിന്നെത്തിയ പത്തോളം യുവതികളെയും പോലീസ് തിരിച്ചയച്ചിരുന്നു

Share this story