പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാമെന്ന് ഹൈക്കോടതി

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാമെന്ന് ഹൈക്കോടതി

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തി വിടാമെന്ന് ഹൈക്കോടതി. സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ഹൈക്കോടതി നിർദേശം. ഇന്ന് മുതൽ ഹൈക്കോടതി ഉത്തരവ് നടപ്പാക്കും.

സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് പോയാലും തീർഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങൾ നിലയ്ക്കലിൽ തിരിച്ചെത്തി പാർക്ക് ചെയ്യണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ചെറുവാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി പ്രസന്നകുമാർ നൽകിയ ഹർജിയിലാണ് നടപടി.

12 സീറ്റ് വരെയുള്ള വാഹനങ്ങൾക്കാണ് അനുമതി. മാത്രമല്ല ഇരുചക്ര വാഹനങ്ങൾക്ക് കൂടി ഇളവ് അനുവദിക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം പിന്നീട് കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി നിലപാടെടുത്തു.

Share this story