സംസ്ഥാന സ്‌കൂൾ കായികോത്സവം: കിരീടം പാലക്കാടിന്; സ്‌കൂളുകളിൽ മാർ ബേസിൽ

സംസ്ഥാന സ്‌കൂൾ കായികോത്സവം: കിരീടം പാലക്കാടിന്; സ്‌കൂളുകളിൽ മാർ ബേസിൽ

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ കിരീടം സ്വന്തമാക്കി പാലക്കാട്. 201.33 പോയിന്റോടെയാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് എത്തിയ എറണാകുളം 157.33 പോയിന്റ് നേടി.

123. 33 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനം നേടി. സ്‌കൂളുകളുടെ വിഭാഗത്തിൽ കോതമംഗലം മാർ ബേസിൽ എച്ച് എസ് എസ് ചാമ്പ്യൻമാരായി. 62.33 പോയിന്റുമായാണ് മാർ ബേസിൽ കിരീടം നേടിയത്. കല്ലടി സ്‌കൂൾ 58.33 പോയിന്റുമായി രണ്ടാം സ്ഥാനത്തും സെന്റ് ജോസഫ് എച്ച് എസ് എസ് പുല്ലൂരാംപാറ 32.33 പോയിന്റുമായി മൂന്നാം സ്ഥാനത്തുമെത്തി

ആൻസി സോജൻ, വാങ്മയി മുഖ്‌റം, ശാരിക എന്നിവർ മീറ്റിൽ ട്രിപ്പിൾ സ്വർണം പൂർത്തിയാക്കി. 100 മീറ്റർ, 200 മീറ്റർ, ലോംഗ് ജമ്പ് എന്നിവയാണ് ആൻസിയുടെ സ്വർണനേട്ടം. മൂന്നിലും മീറ്റ് റെക്കോർഡോടെയാണ് ആൻസി സ്വർണം നേടിയത്.

Share this story