സ്പീഡ് കുറച്ചില്ലെങ്കിൽ അടിച്ച് കരണം പൊട്ടിക്കും; താക്കീതുമായി നാട്ടുകാരുടെ ബാനർ

സ്പീഡ് കുറച്ചില്ലെങ്കിൽ അടിച്ച് കരണം പൊട്ടിക്കും; താക്കീതുമായി നാട്ടുകാരുടെ ബാനർ

അമിത വേഗതയിൽ വാഹനമോടിക്കുന്നവർക്ക് താക്കീതുമായി നാട്ടുകാർ. വാഗമൺ-ഉളുപ്പുണിയിലാണ് നാട്ടുകാർ മുന്നറിയിപ്പുമായി ബാനർ സ്ഥാപിച്ചിരിക്കുന്നത്. ഈ റോഡിൽ കൂടി വേഗത കുറച്ച് വണ്ടിയോടിച്ചില്ലെങ്കിൽ അടിച്ച് കരണം പൊട്ടിക്കുമെന്നാണ് മുന്നറിയിപ്പ്

ഇവിടെ ഓഫ് ഡ്രൈവിനായി എത്തുന്നവർക്കാണ് മുന്നറിയിപ്പ്. ഓഫ് ഡ്രൈവിനെത്തുന്ന വാഹനങ്ങളുണ്ടാക്കുന്ന അപകടങ്ങൾ തുടർക്കഥയായതോടെയാണ് നാട്ടുകാർ ബാനർ സ്ഥാപിച്ച് മുന്നറിയിപ്പ് നൽകുന്നത്.

കൊടുംവളവുകളും കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ള വഴികളാണ് ഇവിടെയുള്ളത്. അമിത വേഗവും നിയമവിരുദ്ധ ഡ്രൈവിംഗും വലിയ അപകടങ്ങളാണ് പലപ്പോഴും വിളിച്ചുവരുത്തുന്നത്. അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും പരിഹാരം ലഭിക്കാത്തതിനെ തുടർന്നാണ് നാട്ടുകാർ ബോർഡ് സ്ഥാപിച്ചത്.

Share this story