വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കി; തലശ്ശേരി സബ് കലക്ടർക്കെതിരെ അന്വേഷണ റിപ്പോർട്ട്

വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കി; തലശ്ശേരി സബ് കലക്ടർക്കെതിരെ അന്വേഷണ റിപ്പോർട്ട്

ഐ എ എസ് നേടാനായി തലശ്ശേരി സബ് കലക്ടർ ആസിഫ് കെ യൂസഫ് വ്യാജ വരുമാന സർട്ടിഫിക്കറ്റ് നൽകിയെന്ന് സ്ഥിരീകരണം. എറണാകുളം ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോർട്ടിലാണ് ആരോപണം സ്ഥിരീകരിക്കുന്നത്. ക്രീമിലയർ ഇതരവിഭാഗത്തിലെ ആനുകൂല്യം ലഭിക്കാൻ ആദായ നികുതി അടയ്ക്കുന്ന വിവരം ആസിഫ് മറച്ചുവെച്ചതായി എസ് സുഹാസ് ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ പരുന്നു

2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ആസിഫ് കെ യൂസഫ്. ക്രീമിലയർ പരിധിയിൽപെടാത്ത ഉദ്യോഗാർഥിയെന്ന നിലയിലാണ് ആസിഫിനാണ് കേരളാ കേഡറിൽ തന്നെ ഐഎഎസ് ലഭിച്ചത്. ഉദ്യോഗാർഥിയുടെ കുടുംബത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷത്തിൽ താഴെ വന്നാൽ മാത്രമാണ് ക്രീമിലയർ ഇതര വിഭാഗത്തിന്റെ ആനുകൂല്യം ലഭിക്കുക

കുടുംബത്തിന്റെ വരുമാനം 1.8 ലക്ഷമാണെന്ന് കമയന്നൂർ തഹസിൽദാറിന്റെ സർട്ടിഫിക്കറ്റാണ് ആസിഫ് ഹാജാരാക്കിയത്. ഈ രേഖകൾ അനുസരിച്ചാണ് ആസിഫിന് കേരളത്തിൽ ഐഎഎസ് ലഭിച്ചത്. സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കേന്ദ്രത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയോട് പരിശോധിക്കാൻ ആവശ്യപ്പെട്ടത്. ആസിഫിന്റെ കുടുംബ വാർഷിക വരുമാനം 28 ലക്ഷമെന്നാണ് കലക്ടറുടെ റിപ്പോർട്ട്. ആസിഫിനെതിരെ നടപടിക്ക് സാധ്യതയുണ്ട്

 

Share this story