ഡയസിൽ കയറി പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം; സ്പീക്കർ എഴുന്നേറ്റ് പോയി

ഡയസിൽ കയറി പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം; സ്പീക്കർ എഴുന്നേറ്റ് പോയി

കെ എസ് യു നിയമസഭാ മാർച്ചിനിടെയുണ്ടായ പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ഇതോടെ സഭ നിർത്തിവെച്ചു. മൂന്ന് പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസിൽ കയറി മുദ്രവാക്യം വിളിച്ചു. ഇതിന് പിന്നാലെ സ്പീക്കർ ഡയസിൽ നിന്ന് ചേംബറിലേക്ക് പോകുകയായിരുന്നു

ഷാഫി പറമ്പിൽ എംഎൽഎ, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് എന്നിവർക്ക് ലാത്തിച്ചാർജിൽ പരുക്കേറ്റിരുന്നു. വിഷയത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചു. അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ മറുപടി നൽകി. എന്നാൽ ഉത്തരവാദികളായ പോലീസുകാരെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള അന്വേഷണം മാത്രമേ അംഗീകരിക്കുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ ബാനറുകളും പ്ലക്കാർഡുകളുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങുകയായിരുന്നു. റോജി എം ജോൺ, ഐ സി ബാലകൃഷ്ണൻ, അൻവർ സാദത്ത് എന്നിവരാണ് ഡയസിൽ കയറി മുദ്രാവാക്യം വിളിച്ചത്. ഇതേ തുടർന്നാണ് സ്പീക്കർ എഴുന്നേറ്റ് പോയത്.

Share this story