ശബരിമലക്കായി സർക്കാർ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

ശബരിമലക്കായി സർക്കാർ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

ശബരിമലക്ക് മാത്രമായി പ്രത്യേക നിയമം വേണമെന്ന് സുപ്രീം കോടതി. മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ ബന്ധപ്പെടുത്തരുതെന്ന് കോടതി വാക്കാൽ പരാമർശിച്ചു. പന്തളം രാജകുടുംബാംഗം സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ് ജസ്റ്റിസ് രമണയുടെ പരാമർശം

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഭരണനിർവഹണത്തിനായി പ്രത്യേക ബോർഡ് രൂപീകരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പന്തളം രാജകുടുംബമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ശബരിമലക്കായി പ്രത്യേക നിയമം കൊണ്ടുവരാത്തതിനെ ജസ്റ്റിസ് രമണ വിമർശിച്ചിച്ചു

ബോർഡ് ഭരണസമിതിയിലേക്ക് വനിതകളെ ഉൾപ്പെടുത്തുമെന്ന വ്യവസ്ഥയെയും രമണ വിമർശിച്ചു. ഏഴംഗ ബഞ്ച് മറിച്ചൊരു തീരുമാനമെടുത്താൽ വനിതകൾക്ക് എങ്ങനെ ശബരിമലയിൽ പ്രവേശിക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു.

സംസ്ഥാന സർക്കാർ കോടതിക്ക് കൈമാറിയ നിയമത്തിന്റെ കരടിൽ ദേവസ്വം ബോർഡിന്റെ ഭരണസമിതിയിൽ മൂന്നിലൊന്ന് സംവരണം വനിതകൾക്ക് നിശ്ചയപ്പെടുത്തിയിട്ടുണ്ട്. ലിംഗനീതിയാണ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നതെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്.

Share this story