യുഎപിഎ അറസ്റ്റ്: അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

യുഎപിഎ അറസ്റ്റ്: അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവിൽ നിന്ന് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതികളിലൊരാളുടെ കയ്യക്ഷരം പരിശോധിക്കേണ്ടതുണ്ടെന്നും ഇയാൾ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.

കേസ് ഡയറി അന്വേഷണ സംഘം ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്. നേരത്തെ ഇരുവരുടെയും ജാമ്യാപേക്ഷ കോഴിക്കോട് ജില്ല സെഷൻസ് കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. പിടിച്ചെടുത്ത ലഘുലേഖകളോ പോസ്റ്ററുകളോ യുഎപിഎ ചുമത്താൻ മാത്രം ഗൗരവമുള്ളതല്ലെന്ന് പ്രതികൾ വാദിക്കുന്നു.

അലനെയും താഹയെയും അറസ്റ്റ് ചെയ്യുമ്പോൾ രക്ഷപ്പെട്ട മൂന്നാമൻ ഉസ്മാനെതിരെ പോലീസ് യുഎപിഎ ചുമത്തി തെരച്ചിൽ ശക്തമാക്കി. കേരളത്തിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടിട്ടുണ്ടോയെന്ന സംശയവും പോലീസിനുണ്ട്. ഉസ്മാനാണ് അലനും താഹക്കും മാവോയിസ്റ്റ് രേഖകൾ നൽകുന്നതെന്ന് പോലീസ് കരുതുന്നു.

 

Share this story