വാളയാർ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ; പ്രോസിക്യൂഷനും പോലീസിനും രൂക്ഷ വിമർശനം

വാളയാർ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ; പ്രോസിക്യൂഷനും പോലീസിനും രൂക്ഷ വിമർശനം

വാളയാറിൽ രണ്ട് പെൺകുട്ടികൾ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. തുടരന്വേഷണവും വിചാരണം ആവശ്യപ്പെട്ടാണ് സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്

പ്രോസിക്യൂഷനെതിരെയും പോലീസിനെതിരെയും രൂക്ഷ വിമർശനമാണ് അപ്പീലിൽ സർക്കാർ ഉന്നയിച്ചിരിക്കുന്നത്. സാധാരണ കേസ് അന്വേഷിക്കുന്ന ലാഘവത്തിലായിരുന്നു പോലീസിന്റെ നടപടികളെന്നും ആദ്യ കുട്ടിയുടെ മരണത്തിൽ തന്നെ പോലീസ് കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും അപ്പീലിൽ പറയുന്നു.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടും ഇതുസംബന്ധിച്ച അന്വേഷണം നടത്തിയിട്ടില്ല. രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമാണെന്ന സംശയം സൂചിപ്പിച്ചിട്ടും തുടരന്വേഷണം ഉണ്ടായില്ലെന്നും സർക്കാർ ആരോപിക്കുന്നു

 

Share this story