ഈസ്റ്റേൺ സുനിദ്രയുടെ കിടക്ക നിർമാണ ശാല കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

ഈസ്റ്റേൺ സുനിദ്രയുടെ കിടക്ക നിർമാണ ശാല കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

തൊടുപുഴയിലെ മണക്കാട്ടിൽ കിടക്ക നിർമാണ ഫാക്ടറിയിൽ തീപിടിത്തം. ഈസ്റ്റേൺ സുനിദ്ര കിടക്ക നിർമാണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.

ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഫാക്ടറിയിൽ തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ ആളപായമില്ല.

തീപിടിത്തത്തിൽ ഫാക്ടറിയുടെ ഒരു ഭാഗം കത്തിനശിച്ചു. നാല് ഫയർഫോഴ്‌സ് യൂനിറ്റുകൾ ചേർന്നാണ് തീയണച്ചത്. 25,000 രൂപക്ക് മുകളിൽ വിലവരുന്ന കിടക്കകൾ നിർമിക്കുന്ന ഫാക്ടറിയാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Share this story