സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം: ഷാഫി പറമ്പിലിന് മർദനമേറ്റ സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യം

സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം: ഷാഫി പറമ്പിലിന് മർദനമേറ്റ സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യം

കെ എസ് യുവിന്റെ നിയമസഭാ മാർച്ചിനിടെ ഷാഫി പറമ്പിൽ എംഎൽഎക്ക് പോലീസിന്റെ ലാത്തിച്ചാർജിൽ പരുക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. ഷാഫിക്ക് മർദനമേറ്റ സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് സഭ ആരംഭിച്ചയുടനെ വിഷയം ഉന്നയിക്കുകയായിരുന്നു

മുഖ്യമന്ത്രി മറുപടി പറയാതെ ചോദ്യോത്തരവേളയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. വിഷയം സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കർ അറിയിച്ചിട്ടും പ്രതിപക്ഷം വഴങ്ങിയില്ല. ചോദ്യോത്തര വേള ബഹിഷ്‌കരിക്കുകയാണെന്ന് രമേശ് ചെന്നിത്തല അറിയിക്കുകയും പ്രതിപക്ഷ അംഗങ്ങൾ സഭ വിട്ടു പോകുകയുമായിരുന്നു

ഇന്നലെ വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മന്ത്രി ഇ പി ജയരാജാനാണ് മറുപടി നൽകിയിരുന്നത്. പതിനാലാം നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ നാല് പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ചിരുന്നു. ഇതിന് നടപടിയുണ്ടാകുമോയെന്നും ഇന്നറിയാം

 

Share this story