പാലാരിവട്ടം പാലം പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം

പാലാരിവട്ടം പാലം പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം

പാലാരിവട്ടം മേൽപ്പാലം പൊളിക്കാനുള്ള നീക്കം നടക്കുന്നതിനിടെ സർക്കാരിന് തിരിച്ചടി. പാലം പൊളിച്ചുപണിയും മുമ്പ് ഭാരപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. മൂന്ന് മാസത്തിനകം പരിശോധന നടത്താനാണ് നിർദേശം.

ഭാരപരിശധനയുടെ ചെലവ് മേൽപ്പാലം നിർമിച്ച ആർ ഡി എസ് കമ്പനി നിർവഹിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. പരിശോധന നടത്താൻ ഏത് കമ്പനി വേണമെന്ന കാര്യം സർക്കാരിന് തീരുമാനിക്കാമെന്നും ഹൈക്കോടതി പറഞ്ഞു

പാലം പൊലിക്കുന്നത് ചോദ്യം ചെയ്ത അഞ്ച് ഹർജികളാണ് ഹൈക്കോടതിക്ക് മുന്നിലെത്തിയത്. ഈ ഹർജികൾ പരിഗണിക്കുമ്പോഴാണ് കോടതി നിർദേശം. എന്നാൽ വിദഗ്ധ പരിശോദനയുടെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ചുപണിയാൻ തീരുമാനിച്ചതെന്നും ഭാരപരിശോധന നടത്താനാകാത്ത തരത്തിൽ മേൽപ്പാലത്തിൽ വിളളലുകളുണ്ടെന്നുമായിരുന്നു സർക്കാരിന്റെ വിശദീകരണം

 

Share this story