സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം: ക്യാരിബാഗുകൾ, കുപ്പികൾ തുടങ്ങിയ എല്ലാത്തിനും നിരോധനം, നിയമം ലംഘിച്ചാൽ പിഴ

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം: ക്യാരിബാഗുകൾ, കുപ്പികൾ തുടങ്ങിയ എല്ലാത്തിനും നിരോധനം, നിയമം ലംഘിച്ചാൽ പിഴ

സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരിബാഗുകൾ നിരോധിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളും നിരോധിക്കാനാണ് തീരുമാനം.

പ്ലാസ്റ്റിക് ഉത്പാദനവും വിപണനവും ഉപഭോഗവും ജനുവരി ഒന്ന് മുതൽ നിരോധിക്കും. കവർ, പാത്രം, കുപ്പികൾ എന്നിവയും നിരോധനത്തിൽ ഉൾപ്പെടും. ക്യാരി ബാഗുകൾ, ഗാർബേജ് ബാഗുകൾ എന്നിവക്കും നിരോധനം ബാധകമായിരിക്കും

അതേസമയം മദ്യക്കുപ്പികൾക്കും മിൽമ കവറുകൾക്കും ഇളവ് നൽകിയിട്ടുണ്ട്. മിൽമയും ബിവറേജസ് കോർപറേഷനും ഉപയോഗിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തിരിച്ചെടുക്കാനും നിർദേശിച്ചിട്ടുണ്ട്.

കുപ്പി തിരികെ നൽകുന്ന ഉപഭോക്താക്കൾക്ക് പണം നൽകണമെന്ന വ്യവസ്ഥയിലാണ് മിൽമക്കും ബീവറേജസിനും ഇളവ് ഏർപ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് ആദ്യ തവണ 10000 രൂപയും ആവർത്തിച്ചാൽ 50,000 രൂപയുമായിരിക്കും പിഴ ശിക്ഷ

 

Share this story